Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TestCricket India

അ​സി​ത​യോ​ട് കൊ​മ്പു​കോ​ർ​ത്ത് ജ​യ്സ്വാ​ൾ; ഗ്രൗ​ണ്ടി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ താ​രം യ​ശ​സ്വി ജ​യ്സ്വാ​ളും ല​ങ്ക​ൻ പേ​സ​ർ അ​സി​ത ഫെ​ർ​ണാ​ണ്ടോ​യും ത​മ്മി​ൽ വാ​ക്കേ​റ്റം. ഹാ​ട്രി​ക് ബൗ​ണ്ട​റി നേ​ടി​യ​തി​ന് പി​ന്നാ​ലെ അ​സി​ത​യു​ടെ പ​ന്തി​ൽ ജ​യ്സ്വാ​ൾ ഔ​ട്ടാ​യി മ​ട​ങ്ങു​മ്പോ​ഴാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

 ജ​യ്സ്വാ​ളി​നെ പു​റ​ത്താ​ക്കി​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ല്‍ അ​തി​സ പ​റ​ഞ്ഞ പ്ര​കോ​പ​ന​പ​ര​മാ​യ പ​രാ​മ​ര്‍​ശാ​ണ് താ​ര​ത്തെ ചൊ​ടി​പ്പി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. തു​ട​ർ​ന്ന് തി​രി​ച്ചു​വ​ന്ന ജ​യ്സ്വാ​ൾ അ​സി​ത​യെ  ത​ല​കൊ​ണ്ട് ഇ​ടി​ച്ചു. സം​ഭ​വം കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​ന് മു​മ്പ് ശ്രീ​ല​ങ്ക​ൻ താ​ര​ങ്ങ​ൾ ഇ​ട​പെ​ട്ട് ജ​യ്സ്വാ​ളി​നെ പി​ടി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.

സം​ഭ​വം ഗ്രൗ​ണ്ടി​ൽ നി​മി​ഷ​നേ​രം സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. 17-ാം ഓ​വ​റി​ന്‍റെ അ​വ​സാ​ന പ​ന്തി​ലാ​യി​രു​ന്നു ജ​യ്സ്വാ​ളി​ന്‍റെ വി​ക്ക​റ്റ് വീ​ണ​ത്. അ​ർ​ധ​സെ​ഞ്ചു​റി​ക്ക് അ​ഞ്ച് റ​ൺ​സ് മാ​ത്രം അ​ക​ലെ നി​ൽ​ക്കെ​യാ​ണ് അ​സി​ത​യു​ടെ പ​ന്തി​ൽ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ ബൗ​ൾ​ഡാ​യ​ത്.

Latest News

Corehub Up